HOME
DETAILS

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി

  
backup
September 22 2018 | 03:09 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82

 

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പോത്തന്‍കോട് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ അണ്ടൂര്‍കോണം സബ്‌സ്റ്റേഷനടുത്ത് ചേമ്പാല പടിഞ്ഞാറ്റിന്‍കര ശ്യാമളാലയത്തില്‍ അനീഷ് ബാബുവാണ് (35)കൊല്ലപ്പെട്ടത്. സംഭവസമയത്ത് അനീഷ് ബാബുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശശിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ കാരണങ്ങളും അക്രമികളെപ്പറ്റിയുള്ള വിവരങ്ങളും ഇയാളില്‍ നിന്ന് ശേഖരിച്ചു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അടിവയറ്റിലേറ്റ ആഴത്തിലുള്ള കുത്തും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അനീഷ് ബാബുവിന് മര്‍ദനമേറ്റത്. പോത്തന്‍കോട്ടെ ഓട്ടോ സ്റ്റാന്‍ഡില്‍നിന്ന് ശ്രീകാര്യം അലത്തറയിലെ ഭാര്യവീട്ടിലേക്ക് വരും വഴിയാണ് ചെമ്പഴന്തി അണിയൂരില്‍ വച്ച് അനീഷ് ബാബുവിന് മര്‍ദനമേറ്റത്.
അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് പരിശോധിച്ചു. ഇതുവഴി കടന്നുപോയ ബൈക്കുകളുടെ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്.സ്റ്റാന്‍ഡില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അനീഷ് ബാബു ഇപ്പോള്‍ പൊലിസ് കസ്റ്റഡിയില്‍ കഴിയുന്ന ശശിയെന്ന സുഹൃത്തിനെ കണ്ടത്. ഇരുവരും ചേര്‍ന്ന് മദ്യപിച്ചശേഷം ഓട്ടോയില്‍ വരുംവഴി യാത്രാമധ്യേ ബൈക്ക് യാത്രക്കാരായ ചിലരുമായി വാക്കേറ്റമുണ്ടായി.
അരമണിക്കൂറിനുശേഷം അണിയൂരെത്തി അനീഷ് ബാബുവും ശശിയുമായി റോഡില്‍ സംസാരിച്ചു നില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം അനീഷിനെ മര്‍ദിച്ചശേഷം കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തിയത്. അക്രമികളെ ഭയന്ന് ശശിഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കഴക്കൂട്ടം പൊലിസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അക്രമം നടന്നതിന് അല്‍പം മാറി തീരെ അവശനായികിടന്ന അനീഷിനെ പിറ്റേന്ന് പുലര്‍ച്ചെ അതുവഴി പോത്തന്‍കോട്ടേക്ക് പച്ചക്കറിയുമായി വന്നവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത.്
പിന്നീട് രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  19 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago