കൊല്ലത്ത് നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളുടേയും മൃതദേഹം കണ്ടെത്തി
ആലപ്പുഴ; കൊല്ലത്ത് നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളുടേയും മൃതദേഹം മൂവാറ്റുപുഴയാറ്റില്‍ നിന്നും കണ്ടെത്തി. ഇടയം അനിവിലാസത്തില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി(21), ആയൂര്‍ നീറായിക്കോട് അഞ്ചു ഭവനില്‍ അശോക് കുമാറിന്റെ മകള്‍ ആര്യ(21) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണു മൃതദേഹങ്ങള്‍ ഇന്നു രാവിലെ കണ്ടെത്തിയത്.
പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയത്. നടന്നെത്തിയ രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലിസും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും തെരച്ചില്‍ തുടങ്ങിയത്.
വൈക്കം പൊലിസ് നടത്തിയ പരിശോധനയില്‍ പാലത്തില്‍നിന്ന് ഒരു ജോടി ചെരിപ്പും തൂവാലയും കണ്ടെടുത്തു. കാണാതായ യുവതികളില്‍ ഒരാളുടേതാണ് ചെരിപ്പെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
അഞ്ചല്‍ കോളജിലെ ബി.എ വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."