കരുണാനിധിയുടെ മകന് എം കെ അഴഗിരി എന്‍ഡിഎയിലേക്ക്
ചെന്നൈ: കരുണാനിധിയുടെ മകന് എം കെ അഴഗിരി എന്‍ഡിഎയില്‍ ചേരുമെന്ന് സൂചന. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുക്കം തുടങ്ങിയ അഴഗിരി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മധുരയില്‍ അഴഗിരിയുടെ വസതിയില്‍ എത്തിയാണ് ബിജെപി നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തിയത്. ബിജെപി കേന്ദ്ര നേതൃത്വവും ഫോണില്‍ അഴഗിരിയുമായി സംസാരിച്ചു. മകന് ദയാനിധി അഴഗിരിയെ മുന്‍നിര്‍ത്തി പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് ധാരണ.
ശനിയാഴ്ച ചെന്നൈയിലെത്തി അമിത് ഷായുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം എന്‍ഡിഎ സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മധുരയില്‍ ശക്തമായ സ്വാധീനമുള്ള അഴഗിരിയെ പാര്‍ട്ടി വിരുദ്ധ നീക്കങ്ങളുടെ പേരില്‍ 2014ല്‍ ഡിഎംകെയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ സ്റ്റാലിന്റെ നേതൃത്വത്തിനെതിരെ പരസ്യമായി അഴഗിരി രംഗത്തെത്തുകയും ചെയ്തു.
മുന്‍ കേന്ദ്ര മന്ത്രിയും ഡിഎംകെയുടെ ദക്ഷിണ മേഖലാ ചുമതലയുമുണ്ടായിരുന്ന നേതാവിനെ ഒപ്പമെത്തിക്കുന്നത് ഡിഎംകെയുടെ വോട്ടുചോര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. എന്നാല്‍ അഴഗിരിയുടെ സ്വാധീനം നഷ്ടപ്പെട്ടെന്നും ബിജെപി നീക്കം വിലപ്പോവില്ലെന്നുമുള്ള നിലപാടിലാണ് ഡിഎംകെ.
അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തിന് മുന്നോടിയായി രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് ബിജെപി സമയം തേടി. ഇതിനിടെ സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ രജനീകാന്തുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ആര്‍എസ്എസും സമയം തേടിയിട്ടുണ്ട്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചയ്ക്ക് ശ്രമം. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം മാറ്റണമെന്ന് ആര്‍എസ്എസ് താരത്തോട് ആവശ്യപ്പെട്ടിരുന്നു. വേല് യാത്ര ഉള്‍പ്പടെ ഹിന്ദുത്വ അജന്ഡയിലൂന്നിയുള്ള വ്യാപക പ്രചാരണങ്ങള്‍ ബിജെപി തുടരുന്നതിന് പിന്നാലെയാണ് പുതിയ സഖ്യ ചര്‍ച്ചകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."