HOME
DETAILS
MAL
കുരങ്ങുകളെ കൊണ്ട് തോറ്റ് കര്‍ഷകര്‍
backup
September 22 2018 | 04:09 AM
കാട്ടിക്കുളം: കുരങ്ങ് ശല്യത്തില്‍ വലഞ്ഞ് ചേന കര്ഷകന്.
കാട്ടിക്കുളം രണ്ടാം ഗേറ്റ് ആച്ച്കോട്ടില് ബാബുവിന്റെ ആയിരത്തോളം ചേനയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കുരങ്ങുകള്‍ നശിപ്പിച്ചത്. പകുതി വിളവ് പാകമായ ചേനയുടെ തണ്ട് മുഴുവനും നശിപ്പിച്ചതിനാല്‍ മുക്കാല്‍ ഭാഗം ചേനയും നശിച്ച അവസ്ഥയിലാണ്. കാട്ടിക്കുളത്ത് ഓട്ടോ ഡ്രൈവറുകൂടിയായ ബാബു 1600 ഓളം ചേനയാണ് കൃഷി ചെയ്തിരുന്നത്. ഇതില്‍ ബാങ്ക് വായ്പയും ഓട്ടോ ഓടിച്ച് കിട്ടുന്ന നീക്കിവെച്ച തുകയും ഉപയോഗിച്ചാണ് ഇയാള്‍ ചേന കൃഷിയിലേക്കിറങ്ങിയത്. എന്നാല്‍ എല്ലാം കുരങ്ങുകള്‍ നശിപ്പിച്ച നിലയിലാണ്. വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇതുവരെ നാശനഷ്ട കണക്ക് തിട്ടപ്പെടുത്താന്‍ വനപാലകര്‍ എത്തിയിട്ടില്ലെന്ന് ബാബു പറഞ്ഞു. ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ചേന കൃഷി ചെയ്തന്നെന്ന് ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."