ചോര്‍ന്നൊലിക്കുന്ന സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട് നീലഗിരിക്കാര്‍
ഗൂഡല്ലൂര്‍: ഡിപ്പോയില്‍ നിന്ന് ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന സര്‍ക്കാര്‍ ബസുകള്‍ ചോര്‍ന്നൊലിക്കുന്നതായി പരാതി.
ബസിന്റെ മേല്‍ക്കൂരകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
ഇതേത്തുടര്‍ന്ന് മഴ പെയ്താല്‍ വെള്ളം മുഴുവനും ബസിനകത്തേക്കാണ് വീഴുന്നത്. ഇത് യാത്രക്കാര്‍ക്ക് വലിയ പ്രയാസമായിരിക്കുകയാണ്.
ഗൂഡല്ലൂരില്‍ നിന്ന് പന്തല്ലൂര്‍-കുന്ദലാടി വഴി പാട്ടവയലിലേക്ക് സര്‍വിസ് നടത്തുന്ന ബസും അത്‌പോലെ ഗൂഡല്ലൂരില്‍ നിന്ന് ദേവര്‍ഷോല-നെല്ലാക്കോട്ട വഴി പാട്ടവയലിലേക്ക് സര്‍വിസ് നടത്തുന്ന ബസും ഗൂഡല്ലൂരില്‍ നിന്ന് കൊളപ്പള്ളി, ചേരമ്പാടി, വൈത്തിരി, അയ്യംകൊല്ലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളും ചോര്‍ന്നൊലിക്കുന്നുണ്ട്. കൂടാതെ ബസിന്റെ പല ഭാഗവും പൊട്ടി പൊളിഞ്ഞിട്ടുമുണ്ട്.
കാലപ്പഴക്കം ചെന്ന ബസുകളാണ് ഈ മേഖലയില്‍ സര്‍വിസ് നടത്തുന്നത്.
എന്‍ജിന്‍ തകരാര്‍ കാരണം ബസുകള്‍ പലപ്പോഴും പാതിവഴിയില്‍ കേടാകുന്നത് പതിവ് കാഴ്ചയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."