HOME
DETAILS

ഒന്നരക്കോടിയുടെ കെട്ടിടം നോക്കുകുത്തി; ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തനം വാടക കെട്ടിടത്തില്‍

  
backup
September 22 2018 | 04:09 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f

കയ്യൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കടുത്ത അനാസ്ഥ. നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം തികയുമ്പോഴും കയ്യൂരിലെ ബഡ്‌സ് സ്‌കൂള്‍ കെട്ടിടം തുറന്നുകൊടുത്തില്ല.
വൈദ്യുതീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കുകളാണ് നേരത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു തടസമായി പറഞ്ഞത്. എന്നാല്‍ വൈദ്യുതീകരണം പൂര്‍ത്തിയായി നാലുമാസം പിന്നിടുമ്പോഴും കെട്ടിടം പഞ്ചായത്തിനു കൈമാറേണ്ട നടപടികള്‍ എങ്ങുമെത്തിയില്ല. എന്‍ഡോസള്‍ഫാന്‍ വിഷമഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച പഞ്ചായത്തിലെ വിദ്യാര്‍ഥികളോടാണ് ഈ അവഗണന.
ഒന്നരക്കോടിയോളം ചെലവിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ വയറിങ് പ്രവൃത്തി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ഒന്നരവര്‍ഷം അതിനായി കാത്തിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചിട്ടും നിസാര കാരണങ്ങളാല്‍ കെട്ടിടം പഞ്ചായത്തിനു വിട്ടുകൊടുക്കുന്ന നടപടികള്‍ നീളുകയാണ്. കെട്ടിടം വിട്ടുകിട്ടിയാല്‍ മാത്രമെ പഞ്ചായത്തിന് വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കാനാവൂ.
40 കുട്ടികള്‍ ഉള്ള കയ്യൂരിലെ ബഡ്‌സ് സ്‌കൂളില്‍ 20 കുട്ടികള്‍ സ്ഥിരമായി എത്തുന്നുണ്ട്. ഒരു വര്‍ഷത്തോളം പലോത്തെ ഒറ്റമുറി കമ്മ്യുണിറ്റി ഹാളിലായിരുന്നു കുട്ടികളുടെ പഠനം.
ഇപ്പോള്‍ ഞണ്ടാടിയിലെ കെട്ടിടത്തിലെ പരിമിതികള്‍ക്കുള്ളിലാണ് ക്ലാസ് നടക്കുന്നത്. അര്‍ഹതയുള്ളവരോടുള്ള അവഗണനയില്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും കടുത്ത പ്രതിഷേധമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago