ഒളവണ്ണയിലെ കുടിവെള്ളക്ഷാമം; യു.ഡി.എഫ് കുത്തിയിരിപ്പ് സമരം നടത്തി
പന്തീരാങ്കാവ്: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഒളവണ്ണ പഞ്ചായത്തിലെ ജപ്പാന് കുടിവെള്ള പദ്ധതി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഈ മാസം 15 വരെയാണ് ജപ്പാന് കുടിവെള്ള പദ്ധതിക്കായ് റോഡ് പൊളിക്കുന്നതിന് പി.ഡബ്ല്യു.ഡി അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില ഭാഗങ്ങളില്‍ മാത്രം പൈപ്പിടല്‍ ജോലി നടത്തുകയാണ് ചെയ്തത്. ജില്ലയിലെ ജപ്പാന് കുടിവെള്ള പദ്ധതിയുടെ വലിയ സംഭരണി പഞ്ചായത്തിലുണ്ടായിട്ടും പ്രയോജനപ്പെടുത്താത്തത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് യു.ഡി.എഫ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഒന്‍പത് മണിക്ക് ആരംഭിച്ച കുത്തിയിരിപ്പ് സമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം. മുരളീധരന് അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം മൊയ്തീന് മാസ്റ്റര്‍, ദിനേശ് പെരുമണ്ണ, കെ.പി ഷറഫുദ്ദിന്, ഗൗരി ശങ്കരര്, കെ. അനസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."