കവ്വായിക്കായലോരത്ത് ഗാനവിസ്മയം തീര്‍ത്ത് സുദര്‍ശനും സംഘവും
തൃക്കരിപ്പൂര്‍: കവ്വായിക്കായലോരത്ത് ഗാനവിസ്മയം തീര്‍ത്ത് സുദര്‍ശനും സംഘവും.
ഫോക് ലാന്റ് തൃക്കരിപ്പൂരും ഇടയിലെക്കാട് നവോദയ വായനശാല ആന്റ് ഗ്രന്ഥാലയവും ഇന്‍ ടാക് കാസര്‍കോട് ചാപ്റ്ററും സംയുക്തമായി ആതിഥ്യമരുളുന്ന കിലുക്കാംപെട്ടി കുട്ടികളുടെ അവധിക്കാല ക്യാംപിലാണ് കുട്ടികളെ ആനന്ദത്തിമിര്‍പ്പിലാഴ്ത്തി കാവാലം നാരായണപണിക്കരുടെ കവിതകള്‍ക്കും സിനിമാഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നും ആലപിച്ചും യുവ സംഗീത സംവിധായകന്‍ സുദര്‍ശന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. വായ്ത്താരികള്‍ കൊണ്ട് സമ്പന്നമായ കാവാലത്തി ന്റെ ഗാനങ്ങള്‍ സുദര്‍ശന്റെ ചിട്ടപ്പെടുത്തലില്‍ തേന്‍കണം പോലെ മധുരതരമായി. ഗസലുകളും ഏറെ ആകര്‍ഷിച്ചു. പാട്ടുകള്‍ എങ്ങനെ ചിട്ടപ്പെടുത്തുന്നുവെന്ന് ഉദാഹരണങ്ങള്‍ സഹിതം വ്യക്തമാക്കി കൊടുത്തു. ക്യാംപ് അംഗങ്ങളായ കുരുന്നുകളും ഗാനങ്ങള്‍ ചൊല്ലി ആലാപന വേദിയെ സമ്പന്നമാക്കി.
ആകാശവാണി എ ഗ്രേഡ് മ്യൂസിക് കമ്പോസിറ്ററായ സുദര്‍ശന്‍ തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയും അറിയപ്പെടുന്ന സംഗീത സംവിധായകനുമാണ്. ജനാര്‍ദനന്‍കണ്ടോത്ത്, അരുണ്‍, ശരത് എന്നിവരും ആലാപന വേദിയില്‍ സുദര്‍ശനോടൊപ്പം കയ്യടി നേടി കുട്ടികള്‍ക്ക് ഹരം പകര്‍ന്നു. ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി ജയരാജ് കലാകാരന്‍മാരെ പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."