റാഫേല്‍ ഇടപാട്: ഒന്നാം പ്രതി പ്രധാനമന്ത്രിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഒന്നാംപ്രതി പ്രധ ാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് തന്നെ വ്യക്തമാക്കിയതോടെ പ്രധാനമന്ത്രിയുടെ കള്ളക്കളിയാണ് പുറത്തുവന്നിരിക്കുന്നത്.
മോദി പാരിസില്‍ വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാര്‍ പ്രഖ്യാപിച്ചത്. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ തിരഞ്ഞെടുത്തതെന്ന ബി.ജെ.പി സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്ലിനെ തഴഞ്ഞാണ് റിലയന്‍സ് കമ്പനിക്ക് കോടികളുടെ കരാര്‍ നല്‍കിയത്. ഇതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."