HOME
DETAILS

മോദിയെന്ന ആഗോള നേതാവിനെ രാഹുല്‍ അവഹേളിച്ചെന്ന് കേന്ദ്ര നിയമ മന്ത്രി

  
backup
September 22, 2018 | 6:26 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%86%e0%b4%97%e0%b5%8b%e0%b4%b3-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86

 

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സോ ഹൊലാന്ദേ നടത്തിയ പരമാര്‍ശത്തെ തുടര്‍ന്ന് രാഷ്ട്രീയ വാക്‌പോരാട്ടം രൂക്ഷമായി. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. നിരുത്തരവാദപരവും ലജ്ജാകരവുമായ പരാമര്‍ശമാണ് കോണ്‍ഗ്രസ് അധ്യക്ഷനില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ അവരുടെ അധ്യക്ഷനോ ഇത്തരത്തിലൊരു പ്രതികരണം ഇതിന് മുന്‍പ് നടത്തിയിട്ടില്ലെന്നും നിയമ മന്ത്രി പറഞ്ഞു. റിലയന്‍സ് കമ്പനിയെ ദസോള്‍ട്ട് ഏവിയേഷന്‍ തങ്ങളുടെ പങ്കാളിയാക്കിയത് 2012ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയെന്ന ആഗോള നേതാവിനെയാണ് രാഹുല്‍ ഗാന്ധി കള്ളനെന്ന് വിളിച്ചത്. ഇതില്‍ കൂടുതല്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കൊപ്പം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളാണ് രാഹുല്‍.
10 വര്‍ഷമായി മുടങ്ങിക്കിടന്ന കരാര്‍ പുതുക്കിയത് മോദിയാണ്. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ചൈനയേയും പാകിസ്താനേയും സഹായിക്കാനാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. രാജ്യത്തളിന്റെ ശത്രുക്കളുടെ കൈയ്യിലെ കളിപ്പാട്ടമാണ് രാഹുല്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  5 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  5 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  5 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  5 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  5 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  5 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  5 days ago