HOME
DETAILS

പൊതുവിദ്യാലയ സംരക്ഷണം സാമൂഹ്യബാധ്യത: മുഖ്യമന്ത്രി

  
backup
May 19 2017 | 23:05 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%be



കണ്ണൂര്‍: പൊതുവിദ്യാലയങ്ങള്‍ തകരാനിടയായാല്‍ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കിന് കാരണമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച മുദ്ര(മുണ്ടേരി ജി.എച്ച്.എസ്.എസ് ഡെവലപ്‌മെന്റ്, റിഫോര്‍മേഷന്‍ ആന്റ് അക്കാഡമിക് അഡ്വാന്‍സ്‌മെന്റ്) പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. ഇതിനെതിരേ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെയും സാമൂഹിക വിപ്ലവങ്ങളുടെയും ഫലമായാണ് ലോകത്തിനു മുമ്പില്‍ കേരളത്തിന് അഭിമാ നിക്കാവുന്ന വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായത്.
എന്നാല്‍ ആഗോളവല്‍ക്കരണം രാജ്യത്തുണ്ടാക്കിയ മാറ്റങ്ങളുടെ ഭാഗമായി വിദ്യാഭ്യാസവും കച്ചവടചരക്കായി മാറി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ജനകീയ പങ്കാളിത്തം കൂടി അനിവാര്യമാണ്. എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇതിനായി രൂപീകരിച്ച വികസന സമിതികള്‍ സ്വരൂപിക്കുന്ന ഫണ്ടിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. ഇങ്ങനെ ഒരു കോടി രൂപ വരെ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി.
രണ്ട് കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. മുദ്ര പദ്ധതിയുടെ ലോഗോ പ്രകാശനം പി.കെ ശ്രീമതി എം.പി നിര്‍വഹിച്ചു. സ്‌കൂളിന് അന്താരാഷ്ട്ര നിലവാരമുള്ള വോളിബോള്‍ കോര്‍ട്ട് അനുവദിക്കുമെന്ന് എം.പി അറിയിച്ചു. സ്‌കൂള്‍ കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്ട് പത്മശ്രീ ജി. ശങ്കറിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിയ സ്‌കൂളിലെ അഭിനവ്, അനുരാഗ് എന്നീ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. എ. പങ്കജാക്ഷന്‍, എം.സി മോഹനന്‍, കെ.പി ജയബാലന്‍, കെ. മഹിജ, വി. ലക്ഷ്മണന്‍, പി.സി അഹമ്മദ് കുട്ടി, കെ.പി പത്മിനി, എന്‍. നിജില്‍, പി.പി മുനീറ, എ അനിഷ, വി.കെ സനേഷ്, പി.കെ ശബരീഷ് കുമാര്‍, എന്‍.ടി സുധീന്ദ്രന്‍, മുണ്ടേരി ഗംഗാധരന്‍, വെള്ളോറ രാജന്‍, അഡ്വ. അബ്ദുല്‍ കരീം ചേലേരി, യു. ബാബു ഗോപിനാഥ്, കെ.കെ രാജന്‍, അശ്രഫ് പുറവൂര്‍, അഡ്വ. ശ്രീകാന്ത് വര്‍മ്മ, താജുദ്ദീന്‍ മട്ടന്നൂര്‍, എ. അഷ്‌റഫ്, പി.പി ലക്ഷ്മണന്‍, ജബീന ഇര്‍ഷാദ്, മാവള്ളി കൃഷ്ണന്‍, ഇ. രത്‌നാകരന്‍, പി.സി റഫീക്ക്, പി.പി ശ്രീജന്‍ സംസാരിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago