HOME
DETAILS
MAL
രണ്ടിലത്തണല് പോയി; ഇനി ചെണ്ടകൊട്ടാം, ഫാനിടാം
backup
November 17 2020 | 23:11 PM
തിരുവനന്തപുരം: ചെണ്ടയുമായി കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗവും ടേബിള്‍ ഫാനുമായി ജോസ് കെ. മാണി വിഭാഗവും ഇനി കളത്തില്‍. കേരള കോണ്‍ഗ്രസി(എം)ന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഇന്നലെ മരവിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ആവശ്യപ്പെട്ട പ്രകാരം സ്വതന്ത്രര്‍ക്ക് അനുവദിക്കുന്ന ചിഹ്നങ്ങള്‍ നല്‍കുകയായിരുന്നു. ജോസഫ് വിഭാഗവും ജോസ് വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് ചിഹ്നം മരവിപ്പിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ജോസഫ് വിഭാഗം യു.ഡി.എഫിനൊപ്പവും ജോസ് വിഭാഗം എല്‍.ഡി.എഫിനൊപ്പവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."