സമ്പൂര്‍ണ രോഗപ്രതിരോധം: ബ്ലോക്കുതല ഉദ്ഘാടനം
വേങ്ങര: സമ്പൂര്‍ണ രോഗപ്രതിരോധം ലക്ഷ്യമിട്ട് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികള്‍ക്ക് തുടക്കമിട്ടു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ വാക്ക്‌സിന്‍ നല്‍കുക, രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ്, ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രതേക ലഘുലേഖ വിതരണം, മുഴുവന്‍ പി.എച്ച്.സി, സി.എച്ച്.സികളില്‍ പ്രതിരോധ കുത്തിവെപ്പ് മരുന്നുകള്‍ ഉറപ്പ് വരുത്തുക, വിവിധ സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടേയും നേതൃത്വത്തില്‍ ആരോഗ്യശുചിത്വ ക്ലാസുകള്‍ നടല്‍കുക, ഗ്രാമ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ജാഥകള്‍ നടത്തുക തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം വേങ്ങര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ അസ്‌ലു നിര്‍വഹിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍കുട്ടി അധ്യക്ഷനായി.
എം ബുഷ്‌റ മജീദ്, കെ.കെ കോയാമു, വി.കെ മൈമൂനത്ത്, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കണ്ണാട്ടി അലവിക്കുട്ടി, ഡോ. രാമചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."