ഭരണ സ്തംഭനം: കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തി
കുറ്റ്യാടി: ടൗണിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുക, യു.ഡി.എഫ് വാര്‍ഡുകളോട് ഭരണസമിതി കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ലൈഫ് ഭവനപദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കുറ്റ്യാടി പഞ്ചായത്ത് ഓഫിസിന് മുന്പില് നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി.
അങ്ങാടിയില്‍ നിന്നു നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം എസ്.ഐമാരായ അപ്പുവിന്റെയും, ജെറാള്‍ഡിന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘം ഓഫിസിന് മുന്പില് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എസ്.ജെ സജീവ് കുമാര്‍ അധ്യക്ഷനായി.പ്രമോദ് കക്കട്ടില്‍, മരക്കാട്ടേരി ദാമോദരന്‍, ശ്രീജേഷ് ഊരത്ത്, പി.കെ ഹബീബ്, പി.കെ സുരേഷ്, കെ.പി അബ്ദുല്‍ മജീദ്, സി.സി സൂപ്പി, പി.പി ദിനേശന്, പി.പി ആലിക്കുട്ടി, കെ.സി കുഞ്ഞമ്മദ് കുട്ടി, കെ.കെ കുറ്റ്യാടി, തെരുവത്ത് കേളോത്ത് അബ്ദുല്ല, ടി.എം അമ്മദ്, കെ.കെ കുഞ്ഞികൃഷ്ണകുറുപ്പ്, കാവില്‍ കുഞ്ഞബ്ദുല്ല, എന്‍.സി നാരായണന്, കെ.പി ശ്രീനിജ, കെ.ജമീല, സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."