HOME
DETAILS

കര്‍ണന്റെ തടവുശിക്ഷ: ഹരജി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിംകോടതി

  
backup
May 20 2017 | 00:05 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b9%e0%b4%b0%e0%b4%9c


ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറുമാസം തടവിനു ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിംകോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി സ്വീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി രജിസ്ട്രിയാണ് വ്യക്തമാക്കിയത്. ഇക്കാര്യം കര്‍ണന്റെ അഭിഭാഷകനെ രജിസ്ട്രി അറിയിച്ചു.
തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചതായി കഴിഞ്ഞ ദിവസം കര്‍ണന്റെ അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍, വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതിയുടെ ഓഫിസ് മറുപടി നല്‍കിയതായി അവര്‍ പറഞ്ഞു.
മെയ് ഒന്‍പതിനാണ് സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ച് കോടതിയലക്ഷ്യ കേസില്‍ കര്‍ണന് ആറു മാസത്തെ തടവുശിക്ഷ വിധിച്ചത്. പശ്ചിമ ബംഗാള്‍ പൊലിസിന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍, കര്‍ണനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കോടതി വിധിക്കെതിരേ കര്‍ണന്‍ അഭിഭാഷകര്‍ മുഖേന കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.അറസ്റ്റ് ഭയന്ന് അദ്ദേഹം ഒളിവിലാണുള്ളത്. കര്‍ണന്‍ ചെന്നൈയിലാണുള്ളതെന്നും നേപ്പാളിലേക്കു കടന്നെന്നും പ്രചാരണമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago