HOME
DETAILS
MAL
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റു മരിച്ചു
backup
June 27 2019 | 06:06 AM
ന്യൂഡെല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി
ഡല്‍ഹിക്ക് സമീപം അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.
ഫരീദാബാദില്‍ ഒരു ജിമ്മില്‍ നിന്നും പുറത്തിറങ്ങവേയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ശരീരത്തില്‍ 10 വെടിയുണ്ടകള്‍ തറച്ചതായി പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തെ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് തന്‍വര്‍ രൂക്ഷമായി അപലപിച്ചു. സംസ്ഥാനത്ത് ജംഗിള്‍ രാജാണ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം നിയമം നോക്കുകുത്തിയാകുകയാണെന്നും കഴിഞ്ഞ ദിവസം ബലാത്സംഘ ശ്രമം എതിര്‍ത്ത സ്ത്രീയെ കുത്തിപ്പരുക്കേല്‍പ്പിച്ച കാര്യവും പരാമര്‍ശിച്ചു.
38കാരനായ വികാസ് ചൗധരി ഈയിടെയാണ് ഐ.എന്‍.എല്‍.ഡി പാര്‍ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൊലപാതകികളെ സംബന്ധിച്ചും കാരണം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലിസ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."