HOME
DETAILS

പശുഭ്രാന്തന്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ; ഗോരക്ഷകരുടെ ആക്രമണങ്ങള്‍ക്ക് മൂക്കുകയറിടാന്‍ മധ്യപ്രദേശ്‌

  
backup
June 27 2019 | 09:06 AM

amendment-of-law-in-mp-now-cow-vigilantism-a-punishable-offence


ന്യൂഡെല്‍ഹി: ഗോസംരക്ഷകരെന്ന പേരില്‍ നടത്തുന്ന ആള്‍കൂട്ട ആക്രമണങ്ങള്‍ക്ക് മൂക്കുകയറിടാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. ഗോരക്ഷാ പ്രവര്‍ത്തനമെന്ന പേരില്‍ നടത്തുന്ന പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനുള്ള നിയമഭേദഗതിക്ക് ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗം അംഗീകാരം നല്‍കി. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പശുവിന്റെ പേരില്‍ നടത്തുന്ന ഏത് ആക്രമണങ്ങള്‍ക്കും ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കാല്‍ ലക്ഷം മുതല്‍ അരലക്ഷം വരെ പിഴ ചുമത്താനുമാവും.

കഴിഞ്ഞ ബി.ജെ.പി മന്ത്രിസഭ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തില്‍ മാറ്റം വരുത്താനും നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. അതേസമയം ശിക്ഷാ കാലാവധി ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാക്കി ഉയര്‍ത്തുന്ന കാര്യം ഭാവിയില്‍ പരിഗണിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി മനോജ് ശ്രിവാസ്തവ പറഞ്ഞു.

മധ്യപ്രദേശ് നിയമസഭയുടെ മണ്‍സൂണ്‍ സെഷന്‍ അടുത്ത ജൂലൈ എട്ടിന് ചേരാനിരിക്കുകയാണ്. നിയമസഭയില്‍ ഓര്‍ഡിനന്‍സ് പാസാകുന്നതോടെ രാജ്യത്ത് ഗോരക്ഷാ ആക്രമണങ്ങള്‍ക്കെതിരേ ആദ്യമായി നിയമം പാസാക്കുന്ന സംസ്ഥാനമെന്ന പേര് മധ്യപ്രദേശിന് സ്വന്തമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago