സഊദിയിൽ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം നാലായിരം റിയാലായി ഉയർത്തി
റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം നാലായിരം റിയാലായി ഉയർത്തി. മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നേരത്തെ 3000 റിയാല്‍ നല്‍കി ജോലിക്ക് വെച്ചിരുന്ന സ്ഥാപനങ്ങൾ തങ്ങളുടെ സ്ഥാപനത്തിന്റെ സഊദിവത്കരണ തോത് നില നിർത്തണമെകിൽ ഇനി മുതൽ ആയിരം റിയാൽ കൂടി അധികമായി നൽകണം.
നാലായിരം റിയാൽ നൽകാതെ നിത്വാഖാത്തിൽ സ്വദേശിവത്കരണം പൂര്‍ത്തിയാകില്ല. ഇത് ചെറുകിട സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്ക് കനത്ത തിരിച്ചടിയാണ്.
അതേസമയം 3000 റിയാല്‍ നല്‍കിയാല്‍ പകുതി സഊദിവത്കരണം മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത് 3000 റിയാല്‍ ശമ്പളത്തോടെ പാര്‍ട് ടൈം ജോലി ചെയ്യുന്ന സഊദികളെ സ്വദേശിവത്കരണത്തില്‍ പകുതിയായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."