അറബ് രാഷ്ട്രതലവന്‍മാര്‍ സഊദിയില്‍: ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിക്ക് ഇന്നു തുടക്കം
ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനവും അതോടനുബന്ധിച്ച് നടക്കുന്ന വിവിധ ഉച്ചകോടികളും പരിഗണിച്ച് റിയാദ് നഗരത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
ഉച്ചകോടികളില്‍ വിദേശ രാജാക്കന്മാരും പ്രസിഡന്റുമാരും അടക്കം 37 രാഷ്ട്ര നേതാക്കളും ആറു പ്രധാനമന്ത്രിമാരും പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ഉച്ചകോടിക്ക് എത്തുന്ന വിവിധ നേതാക്കളുടെയും ഉന്നത പ്രതിനിധികളുടെയും സൗകര്യം പരിഗണിച്ചാണ് റിയാദില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചക്ക് ശേഷവും രാത്രി എട്ട് മണിക്ക് ശേഷവുമാണ് മുഖ്യമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക.
ഭീകര വിരുദ്ധ പോരാട്ടം, അമേരിക്കയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മില്‍ പങ്കാളിത്തം സ്ഥാപിക്കല്‍, ഇറാന്റെ ശത്രുതാപരമായ രാഷ്ട്രീയം ചെറുക്കല്‍ എന്നീ കാര്യങ്ങളില്‍ അറബ്, ഇസ്‌ലാമിക്, അമേരിക്ക ഉച്ചകോടി ഊന്നല്‍ നല്‍ക്കുക.
ഫലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള അറബ് സമാധാന പദ്ധതിയെ 55 ഇസ്‌ലാമിക് രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ട്. അറബ്, ഇസ്‌ലാമിക്, അമേരിക്ക ഉച്ചകോടിയുടെ സമാപനത്തില്‍ ഭീകര വിരുദ്ധ പോരാട്ട കേന്ദ്രത്തിന് തുടക്കം കുറിക്കാനും സാധ്യതയുണ്ട്. ഇറാന്റെ ശത്രുതാപരമായ രാഷ്ട്രീയം ചെറുക്കലും ഉച്ചകോടി ഊന്നല്‍ നല്‍കും.
അറബ്, ഇസ്‌ലാമിക്, അമേരിക്ക ഉച്ചകോടിയുടെ സമാപനത്തില്‍ ഭീകര വിരുദ്ധ പോരാട്ട കേന്ദ്രത്തിന് തുടക്കം കുറിക്കുമെന്നും വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍പറഞ്ഞു.
ജോര്‍ഡന്‍ പ്രസിഡന്റ് കിങ് അബ്ദുല്ല, തുര്‍ക്കിഷ് പ്രസിഡന്റ് ഉര്‍ദുഗന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, ഇറാഖി പ്രസിഡന്റ് ഫുആദ് മഅ്‌സും, അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൗടെഫഌക്ക, നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ഇസൗഫ്, യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി, യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍സയിദ് അല്‍നഹ്‌യാന്‍, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, മൊറോക്കോ പ്രസിഡന്റ് കിങ് മുഹമ്മദ് ആറാമന്‍, തുണീഷ്യന്‍ പ്രസിഡന്റ് ബെജി സൈദ് ഇസ്സബ്‌സി എന്നിവരെല്ലാം കഴിഞ്ഞ ദിവസം തന്നെ തലസ്ഥാന നഗരത്തിലെത്തിയിരുന്നു.
അതേസമയം, ഡൊണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സഊദിയും അമേരിക്കയും നിരവധി കരാറുകളില്‍ ഒപ്പു വയ്ക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിരോധ, ഊര്‍ജ, വ്യാവസായിക, കെമിക്കല്‍ മേഖലകളിലായി വിവിധ കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെടുക. ദേശീയ എണ്ണ കമ്പനിയായ അരാംകോയും അമേരിക്കയിലെ ഉന്നത സ്ഥാപനങ്ങളുമായി പത്തോളം കരാറുകളില്‍ ഏര്‍പ്പെടുന്നുണ്ട്.
ബിസിനസ് മീറ്റിലേക്ക് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതരും എത്തുന്നുണ്ട്. സഊദിയിലെത്തുന്ന ട്രംപ് സഊദി യുവജനങ്ങളോട് ട്വിറ്റര്‍ സംവാദം നടത്തുമെന്നും 56 മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികളുമായി 'അതിജീവനത്തിന്റെ സഹകരണം' എന്ന ലേബലില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച് ആര്‍ മാക് മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."