HOME
DETAILS
MAL
പ്രതികളെ സഹായിക്കാന്‍ മംഗളൂരുവില്‍നിന്ന് നേതാക്കള്‍
backup
June 27 2019 | 18:06 PM
ബദിയഡുക്ക (കാസര്‍കോട്): പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി ഇടപെടുന്നതിനായി മംഗളൂരുവിലെ ഉന്നത ബജ്റംഗ്ദള്‍ നേതാക്കള്‍ ബദിയഡുക്ക പൊലിസ് സ്റ്റേഷനിലെത്തി. പ്രതികളെ പിടികൂടാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് നേതാക്കള്‍ പൊലിസ് സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടറെ കണ്ടത്. നിരപരാധികളെ അറസ്റ്റ് ചെയ്യില്ലെന്നും യഥാര്‍ഥ പ്രതികളെ പിടികൂടുമെന്നും പൊലിസ് ഇവരോട് പറഞ്ഞതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ ആറ് പേര്‍ക്കെതിരേയാണ് കേസ്. അറസ്റ്റ് വൈകുന്നതിനെതിരേ വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."