HOME
DETAILS
MAL
മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരം നടത്തുന്നുവെന്ന് ചെന്നിത്തല
backup
November 19 2020 | 02:11 AM
തിരുവനന്തപുരം: വിജിലന്‍സിനെ ഉപയോഗിച്ചു കൊണ്ട് നടത്തുന്ന രാഷ്ട്രീയ പ്രതികാരമാണ് മുന്‍ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇടപെട്ട് പ്രതിപക്ഷത്തുള്ള ഓരോരുത്തരെയും അറസ്റ്റ് ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്.വിജിലന്‍സിനെ ഉപയോഗിച്ചു നടത്തുന്ന രാഷ്ട്രീയ പ്രതികാരം കേരളത്തിലെ ജനങ്ങള്‍ മനസിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മൂന്ന് എം.എല്‍.എമാരെയാണ് ഇപ്പോള്‍ കേസില്‍ കുടുക്കിയിരിക്കുന്നത്. മൂന്ന് നടപടികളും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."