HOME
DETAILS

അപകടം മാടിവിളിച്ച് മലയോരത്തെ പാലങ്ങള്‍; ഭീതിയോടെ യാത്രക്കാര്‍

  
backup
September 23 2018 | 09:09 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0


കുന്നുംകൈ: തുരുമ്പെടുത്തും ണ്ടെണ്ടണ്ടണ്ടണ്ടെണ്ടണ്ടണ്ടണ്ടകണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടവരി തകര്‍ന്നും കോണ്‍ക്രീറ്റ്  അടര്‍ന്നുപോയും മലയോരത്തെ പാലങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. പെരുമ്പട്ട, കാലിക്കടവ്, ഭീമനടി എന്നിവിടങ്ങളിലെ കമ്പിപ്പാലവും പരപ്പച്ചാല്‍, മാങ്ങോട്, കാക്കടവ് എന്നിവിടങ്ങളിലെ കോണ്‍ക്രീറ്റ് പാലവുമാണ് അപകടഭീഷണിയിലുള്ളത്.
നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ഈ കോണ്‍ക്രീറ്റ് പാലങ്ങളില്‍ വലിയ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കുലുക്കവും പ്രത്യേക ശബ്ദവും അനുഭവപ്പെടുന്നതായി പരിസരത്ത് താമസിക്കുന്നവര്‍ പറയുന്നു. മൂന്നുവര്‍ഷം മുമ്പ് മാങ്ങോട്, പരപ്പച്ചാല്‍ പാലത്തിന്റെ കൈവരികളും മറ്റും തകര്‍ന്നതിനാല്‍ അന്ന് അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ തന്നെ പാലത്തിന്റെ അപകടാവസ്ഥ  അധികാരികളെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
തേജസ്വിനി  പുഴയ്ക്കു കുറുകെയുള്ള കാക്കടവ് പാലത്തിന്റെ അടിത്തറ ഇളകിയനിലയിലുള്ളതിനാല്‍ ഇതും അപകട ഭീഷണിയുര്‍ത്തുന്നു. വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാനപാത കടന്നുപോകുന്ന പാലമാണിത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള പാലത്തിന്റെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് അടിത്തറയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു സിമന്റും മെറ്റലും ഇളകി കമ്പി ദ്രവിച്ച നിലയിലാണ്. പാലത്തിന്റെ അടിഭാഗത്തുള്ള സ്ലാബുകള്‍ പലതും അടര്‍ന്നുവീണു കമ്പികള്‍  ഇളകിയ അവസ്ഥയിലാണ്. കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന പെരുമ്പട്ടയിലെ കമ്പിപ്പാലമാണ് നാട്ടുകാര്‍ക്കും  വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ ഭീഷണിയാകുന്നത്.
2008ല്‍ പൂര്‍ത്തീകരിച്ച തൂക്കുപാലത്തിനു ഇപ്പോള്‍ യാതൊരുവിധ സുരക്ഷയുമില്ലാത്തതില്‍ വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്.  എല്‍.പി, യു.പി, ഹൈസ്‌കൂള്‍, നഴ്‌സറി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഏകദേശം എട്ടുവര്‍ഷം പഴക്കമുള്ള ഈ പാലത്തിനു അറ്റകുറ്റപ്പണികള്‍  പോലും പഞ്ചായത്ത് നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്കു പാലത്തില്‍നിന്നു വീണു പരുക്ക് പറ്റിയിരുന്നു. മുപ്പത് അടിയോളം താഴ്ചയുള്ള ഈ പാലത്തിന്റെ ബാക്കിയുള്ള  കമ്പികള്‍ പലതും ദ്രവിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്ന് ഒരു തുകയും  പാലത്തിനു ലഭിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഓരോ  പഞ്ചായത്ത് ഭരണസമിതിയും  പാലത്തിനു തുക  വകയിരുത്തുന്നുണ്ടെങ്കിലും  പലതും ലക്ഷ്യം കാണാതെ  പോകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago