കോട്ടക്കുളം രണ്ടാംഘട്ട നവീകരണം തുടങ്ങി
വടകര: കൊടുംവേനലിലും സമൃദ്ധമായി ജലം നിറഞ്ഞ കോട്ടക്കുളം രണ്ടാംഘട്ട നവീകരണം തുടങ്ങി. സ്ഥലത്തേക്കു പാത വെട്ടിതെളിച്ചതിനു പുറമെ കുളത്തിനു ചുറ്റുമുള്ള കല്ലും മണ്ണും നീക്കി. രാവിലെ ഏഴിനു തുടങ്ങിയ രണ്ടാം ഘട്ട പ്രവൃത്തി മണിക്കൂറുകള്‍ നീണ്ടു.
യുവജന സംഘടനകളുടെയും പൊലിസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും കൂടെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പരിസരവാസികളും സജീവമായി പങ്കാളികളായി. സമൃദ്ധമായി ജലമുള്ള കോട്ടക്കുളം കോഴിക്കോട് മാനാഞ്ചിറ പോലെ സംരക്ഷിക്കാനാണ് ശ്രമം.
എം.പിയുടെയും എം.എല്‍.എയുടെയും പ്രദേശിക വികസന ഫണ്ടും മുനിസിപ്പല്‍ ഫണ്ടും ഇതിനായി വിനിയോഗിക്കും. കോട്ടക്കുളം സംബന്ധിച്ച റവന്യു രേഖകളില്‍ വ്യക്തത വരുത്താനും ശ്രമം തുടങ്ങി. അതിര്‍ത്തി നിര്‍ണയിക്കാന്‍ വില്ലേജ് ഓഫിസില്‍ നിന്നുള്ള രേഖകള്‍ ലഭ്യമാക്കി. എഫ്.എം.ബി രജിസ്റ്ററില്‍ ഫീല്‍ഡ് നമ്പര്‍ 140 പ്രകാരം 2.8 ഏക്കര്‍ സ്ഥലമാണ് കോട്ടക്കളവും തൊട്ടടുത്ത സ്ഥലങ്ങളുടെയും വിസ്തൃതി. അതിര്‍ത്തി നിര്‍ണയത്തിനു വില്ലേജ് ഓഫിസര്‍ അനിതയുമായി വാര്‍ഡ് കൗണ്‍സിലര്‍ എ. പ്രേമകുമാരി, സി. ശോഭന, എ.കെ ബാലന്‍, മണലില്‍ മോഹനന്‍, പി. ഉസ്മാന്‍, മണിയോത്ത് കരുണാകരന്‍ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."