HOME
DETAILS

നെടുങ്കണ്ടത്ത് നടന്നത് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനം; കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി- മുഖ്യമന്ത്രി

  
backup
June 28 2019 | 04:06 AM

kerala-nedunkandam-custody-death-pinarayi-06-28-2019

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. ക്രൂരമായ കസ്റ്റഡി മര്‍ദ്ദനമാണ് നെടുങ്കണ്ടത്ത് നടന്നത്. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കി.

റിമാന്‍ഡ് പ്രതി രാജ്കുമാര്‍(49) പീരുമേട് സബ് ജയിലില്‍ വച്ചാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ക്രൂരമര്‍ദനം നടന്നത് പുറത്തറിഞ്ഞത്. രാജ്കുമാറിന്റെ മരണകാരണം ആന്തരിക മുറിവുകള്‍ മൂലം ന്യുമോണിയ ബാധിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. കൂടാതെ ഇരുകാലുകള്‍ക്കും സാരമായ മുറിവുകളേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുകാലുകളുടെയും മുട്ടിന് താഴെ 32 മുറിവുകളാണ് കണ്ടെത്തിയത്. ഇതോടെ പ്രതിയെ മര്‍ദിച്ചിട്ടില്ലെന്ന പൊലിസ് ഉദ്യോഗസ്ഥരുടെ വാദം പൊളിഞ്ഞു.

സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago