കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് ഇനി പുതിയ കെട്ടിടം ചരിത്രത്തിനൊപ്പം സഞ്ചരിച്ച കണ്ണൂര്‍ ഡിപ്പോ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നു
കണ്ണൂര്‍: ചരിത്രത്തിനൊപ്പം സഞ്ചരിച്ച കെ. എസ്. ആര്.ടി.സി കണ്ണൂര്‍ ഡിപ്പോ ഓഫിസ് പൊളിച്ചു നീക്കാന്‍ തുടങ്ങി. കെട്ടിടം പൊളി തുടങ്ങിയതോടെ ഓഫിസിന്റെ പ്രവര്‍ത്തനം തൊട്ടടുത്ത കെ. എസ്.ആര്.ടി.സിയുടെ ഷോപ്പിങ്കോംപ്ളക്സിലേക്കു മാറ്റി. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് 1940-ല്‍ നിര്‍മിച്ച ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നത്.
അടിസ്ഥാന സൗകര്യമില്ലാതെ ദുരിതത്തിലായിരുന്നു ഇവിടെ ജീവനക്കാര്‍. ആധുനികരീതിയില്‍ സജ്ജീകരിക്കുന്ന കെട്ടിടം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കു ദിനംപ്രതി 102 സര്‍വിസുകള്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നു നടത്തുന്നുണ്ട്.
താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ എഴുന്നൂറോളം ജീവനക്കാരാണ് ഇവിടെയുള്ളത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന പഴയ ഗാരേജിന്റെ പ്രവര്‍ത്തനവും പുതിയകെട്ടിടത്തിലേക്കു മാറ്റും.
പുതിയ ഗാരേജില്‍ ഒരേസമയം 12 ബസുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ളസൗകര്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."