HOME
DETAILS
MAL
വിശ്വാസികളുടെ നാട്: ഇന്ത്യയില്‍ നിരീശ്വരവാദികള്‍ വെറും 33,000 പേര്
backup
July 28 2016 | 06:07 AM
ന്യൂഡല്‍ഹി:120 കോടി മനുഷ്യര്‍ ജീവിക്കുന്ന ഇന്ത്യയെ വിശ്വാസികളുടെ നാടെന്നു വിളിച്ചാല്‍ അതിശയിക്കാനൊന്നുമില്ല. കാരണം 2011 ലെ സെന്‍സസ് പ്രകാരം വെറും 33,000 പേരാണ് സ്വയം ദൈവത്തില്‍ വിശ്വാസമില്ലാത്തവരായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കാണിത്
നിരീശ്വരവാദികളില്‍ പകുതി പേരും സ്ത്രീകളാണ്. കൂടാതെ 10 ല്‍ ഏഴു അവിശ്വാസികളും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്.
ഏറ്റവും കൂടുതല്‍ നിരീശ്വരവാദികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 9,652 പേരാണ് ഇവിടെ അവിശ്വാസികളായിട്ടുള്ളത്. അതില്‍ 71 ശതമാനം പേരും താമസിക്കുന്നത് ഗ്രാമങ്ങളിലാണ്. തൊട്ടു താഴെ മേഘാലയയാണ്. മൂന്നാം സ്ഥാനത്താണ് കേരളം. 4896 പേരാണ് കേരളത്തില്‍ അവിശ്വാസികളായി സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."