തൊഴില്‍ നിയമ ലംഘനങ്ങളെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം
ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴില്‍ നിയമ ലംഘനങ്ങളെക്കുറിച്ച് മന്ത്രാലയത്തെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് സഊദി തൊഴില്‍ സാമൂഹിക മന്ത്രാലയം. സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ 25 ശതമാനം വിവരമറിയിക്കുന്നവര്‍ക്ക് നല്‍കുമെന്ന് സഊദി സാമൂഹിക ക്ഷേമ മന്ത്രി മുഫരിജ് അല്‍ ഹഖ് ബാനി അറിയിച്ചു.
പൊതു ജനങ്ങളുടെ സഹായത്തോടെ നടക്കുന്ന കമ്മ്യൂണിറ്റി ഇന്‍സ്‌പെക്ഷന്‍ എന്ന പേരിലുള്ള പുതിയ പദ്ധതി പ്രകാരം തൊഴില്‍ വിപണിയില്‍ കണ്ടെത്തുന്ന മുഴുവന്‍ നിയമ ലംഘനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍, പ്രത്യേകിച്ച് ഐ.ടി മേഖലയില്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍ മന്ത്രാലയത്തെ അറിയിക്കുന്നതിനു പൊതു സമൂഹത്തിനു അവസരമൊരുക്കുകയാണു മന്ത്രാലയം ഇതു വഴി ലക്ഷ്യമാക്കുന്നതെന്നും തൊഴില്‍ സാമൂഹിക മന്ത്രി പറഞ്ഞു.
സഊദി യുവാക്കള്‍ ഇപ്പോള്‍ ഗവണ്മെന്റ് ജോലികള്‍ മാത്രം ലക്ഷ്യമാക്കുന്നില്ലെന്നും സ്വകാര്യ മേഖലയിലും തൊഴിലവസരങ്ങള്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയില്‍ അവധി ആഴ്ചയില്‍ രണ്ടു ദിവസമാക്കുന്നതിനെക്കുറിച്ച് പഠിച്ച് വരികയാണെന്നും. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സഊദി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ അന്വേഷണത്തിനായി പുതിയ ദേശീയ വെബ് പോര്‍ട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് താഖ്വാത്ത് എന്ന പേരില്‍ പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അനുയോജ്യമായ തൊഴിലുകള്‍ കെണ്ടത്താന്‍ താഖ്വാത്ത് യുവാക്കളെ സഹായിക്കന്നതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. സഊദി വിഷന്‍ 2030ന്റെ ഭാഗമായി തൊഴില്‍, സിവില്‍ സര്‍വീസ് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് വെബ്‌പോര്‍ട്ടല്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."