HOME
DETAILS
MAL
ക്ഷേത്രത്തില്‍ പ്രവേശനമില്ല: തമിഴ്നാട്ടില്‍ 250 ദലിത് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കുന്നു
backup
July 28 2016 | 08:07 AM
ചെന്നൈ: ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ പഴങ്കല്ലിമേട് ഗ്രാമത്തിലെ 250 ദലിത് കുടുംബങ്ങള്‍ മതം മാറാന്‍ ഒരുങ്ങുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ആചാരങ്ങള്‍ അനുഷ്ഠിക്കാനോ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങുന്നത്.
പഴങ്കല്ലിമേട് ഗ്രാമത്തില്‍ അഞ്ച് ദിവസം നീളുന്ന ഉത്സവത്തോടനുബന്ധിച്ച ആചാരങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന് 180 ദലിത് കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉയര്‍ന്ന ജാതിക്കാര്‍ ഇതിനനുവദിച്ചില്ല. ഇപ്പോള്‍ തന്നെ ആറ് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞു.
പഴങ്കല്ലിമേട് ഗ്രാമത്തില്‍ ആകെ 400 കുടുംബങ്ങളാണുള്ളത്. അവയില്‍ 180 ഉം ദലിത് കുടുംബങ്ങളാണ്. ഇവരെ സ്വാഗതം ചെയ്തുകൊണ്ട് മറ്റു മതവിഭാഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."