HOME
DETAILS

വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളിലെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം

  
backup
May 20, 2017 | 10:03 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d



കാക്കനാട്:  വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളിലെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം. കൂടുതല്‍ കുട്ടികളും ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെയാണ് അതുകൊണ്ട് ഈ വാഹനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ്  പരിശോധന കര്‍ശനമാക്കണമെന്നാണ് ആവശ്യം.
അധ്യായന വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ മാത്രമാണ് വാഹനവകുപ്പ് പരിശോധിക്കുന്നത്. ജില്ലയിലെ മിക്ക സ്‌കൂളുകള്‍ക്കും പരിമിതമായ വാഹനങ്ങള്‍ മാത്രമാണ് ഉള്ളത്. കൂടുതല്‍ കുട്ടികളും ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെയാണ്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ പരിശോധിക്കുന്നതിന് സൗകര്യമില്ലാത്തതിനാല്‍ നിയമലംഘനമേറെയാണ്. മുന്‍പ് സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളെ കുറിച്ചും അതിലെ ജീവനക്കാരെ പറ്റിയുമുള്ള വിവരങ്ങള്‍ അതത് സ്‌കൂള്‍ അധികൃതര്‍ ശേഖരിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു കാര്യക്ഷമമായി നടപ്പായില്ല.
പല സ്വകാര്യ വാഹനങ്ങളില്‍ രാവിലെ കുട്ടികള്‍ സ്‌കൂളിലേക്കു പോകുമ്പോഴുള്ള ഡ്രൈവറായിരിക്കില്ല വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ ഉണ്ടാവുക. കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയും ഏതെങ്കിലും കുട്ടിയെയാണ് ഡ്രൈവര്‍ ഏല്‍പിക്കുന്നതെന്ന് പരാതിയുമുണ്ട്. കുട്ടികളെ കുത്തിനിറച്ചുള്ള പരക്കംപായുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും നടപടികളില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  3 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  3 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  3 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  3 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  3 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  3 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  3 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  3 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  3 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  3 days ago