കാഞ്ഞാണി തൃശൂര്‍ സംസ്ഥാന പാത വീതി കൂട്ടല്‍ ഇഴയുന്നു
അന്തിക്കാട്: കാഞ്ഞാണി തൃശുര് സംസ്ഥാന പാത വീതി കൂട്ടല്‍ ഇഴയുന്നു. കാഞ്ഞാണി എറവ് മുതല്‍ തൃശൂര്‍ പടിഞ്ഞാറെകോട്ടവരെയാണ് ആദ്യഘട്ടം വീതി കൂട്ടല്‍ നടക്കുന്നത്.
അരിമ്പൂര്‍, കുന്നത്തങ്ങാടി പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളും ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിട്ടുണ്ടെങ്കിലും കല്ലുകള്‍ വിരിച്ചിട്ടില്ല. ഇതുമൂലം റോഡരികില്‍ വലിയ കുഴികളാണ്. കാഞ്ഞാണി വഴി തൃശൂരിലേക്കുള്ള പ്രധാന പാതയായതിനാല്‍ വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.
റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട് ഒരു മാസത്തിലേറെയായി. സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായി നാലടിയോളം വീതി കൂട്ടുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. റോഡില്‍ വിരിക്കാനുള്ള കല്ലുകള്‍ പാതയോരത്ത് കൂട്ടിയിട്ട നിലയിലാണ്. ചില സ്ഥലങ്ങളില്‍ കല്ലുകള്‍ റോഡില്‍ ചിതറി കിടക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ പൊടിശല്യവും രൂക്ഷമാണ്.
ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ച സംസ്ഥാന്ന പാതയുടെ വീതി കൂട്ടല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഉടന്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."