ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് പിഴപ്പലിശ ഒഴിവാക്കുന്നു
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി.ബി.സി വായ്പാ പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി നല്‍കുന്നു. 2018 ഒക്ടോബര്‍ 15 മുതല്‍ 6 മാസത്തേയ്ക്കാണ് ഇളവ് അനുവദിക്കുക.
ഗുണഭോക്താക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലെ 1995 മുതല്‍ ഇതുവരെയുള്ള ജനമരണ വിവാഹ രജിസ്‌ട്രേഷനുകളും നഗരസഭാ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ രജിസ്റ്ററില്‍ ലഭ്യമാക്കി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തിരുവനന്തപുരം നഗരസഭയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഈ നഗരസഭയില്‍ നിന്നും 1995 മുതല്‍ ഇതുവരെയുള്ള ജനമരണ വിവാഹ രജിസ്‌ട്രേഷന്‍ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുദ്രപത്രത്തില്‍ അനുവദിക്കില്ല. ആശുപത്രി കിയോസ്‌ക്കുകള്‍ വഴി അനുവദിക്കുന്ന സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ രജിസ്റ്ററില്‍ നിന്നും എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളും എല്ലാവിധ ആവശ്യങ്ങള്‍ക്കും ഔദ്യോഗിക രേഖയായി ഉപയോഗിക്കാം. ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത വെബ്‌സൈറ്റ് പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."