മുസ്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജലസഭ സംഘടിപ്പിച്ചു
ഉദുമ: വരള്‍ച്ചയുടെ കാലത്ത് ജല സംരക്ഷണം ദൗത്യമാണെന്ന് പ്രഖ്യാപിച്ച് യൂത്ത് ഫോര്‍ എര്‍ത്ത് എന്ന പ്രമേയവുമായി യൂത്ത് ലീഗ് ഉദുമ മണ്ഡലം സംഘടിപ്പിച്ച ജലസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മയില്‍ വയനാട് ഉദ്ഘാടനം ചെയ്തു.
ജല സംരക്ഷണം വീട്ടില്‍ നിന്ന് തുടങ്ങണമെന്നദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കാണ് നമ്മുടെ നാട് നീങ്ങി കൊണ്ടിരിക്കുന്നത്. നിത്യജീവിതത്തില്‍ ജലം ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കുകയും നമ്മുടെ ജീവിത രീതികളില്‍ മാറ്റം വരുത്തുകയും വേണം.
ഉപയോഗ ശൂന്യമായുള്ള ജലാശയങ്ങള്‍ ശുചീകരിച്ച് ഉപയോഗപ്രധമാക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എച്ച് ഹാരിസ് അധ്യക്ഷനായി. ജൈവ വൈവിധ്യ കര്‍ഷകസംരക്ഷണ, വനമിത്ര അവാര്‍ഡ് ജേതാവ് ഷാഹുല്‍ ഹമീദിനെ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തംഗം ശുഹൈബ്, റൗഫ് ബായിക്കര, ബഷീര്‍ പള്ളങ്കോട്, കെ.പി സിറാജുദ്ധീന്‍, അബ്ബാസ് കൊളച്ചപ്പ്, റൗഫ് ഉദുമ, ടി.ഡി ഹസന്‍ ബസിരി, നിസാര്‍ തങ്ങള്‍, ഉസാം പള്ളങ്കോട്, എം.എ അബ്ദുല്‍ ഖാദര്‍, കെ.എ യൂസഫ് ഹാജി, സി.കെ സവാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."