HOME
DETAILS

മണല്‍ക്കടത്തിന് പുതുവഴികള്‍ തേടി മാഫിയ

  
backup
May 20 2017 | 22:05 PM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b4%e0%b4%bf



കാസര്‍കോട്: മണല്‍ ക്ഷാമം രൂക്ഷമാവുകയും മണല്‍ക്കടത്തിനെതിരേ പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ മണല്‍ക്കടത്തിന്  പുതുവഴികള്‍ തേടി മണല്‍ മാഫിയ.
മറ്റ് പല വസ്തുക്കള്‍ കടത്തുകയാണെന്ന രീതിയില്‍ വന്‍ തോതില്‍ മണല്‍ക്കടത്ത് നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം പഴയ ഫ്രിഡ്ജുകള്‍ ലോറിയുടെ അരികുകളില്‍ നിരത്തി നടത്തിയ മണല്‍ വേട്ട മണല്‍ക്കടത്തിന്റെ പുതിയ മേഖലകളാണ് തുറക്കുന്നതെന്ന് തെളിയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ ചാക്കില്‍ നിറച്ച് കാറിലാണ് മണല്‍ക്കടത്ത് നടത്തിയത്.
ലോറിയില്‍ കടത്തുന്ന മണല്‍ പിടിക്കുന്നതില്‍ മാത്രമാവും പൊലിസിന്റെ ശ്രദ്ധയെന്നതിനാലാണ് മണല്‍ക്കടത്തിന് മണല്‍ മാഫിയ പുതുവഴികള്‍ തേടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പല രീതിയില്‍ മണല്‍ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലിസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുടര്‍ന്നാണ് മറ്റ് പല സാധനങ്ങളുമായി സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലിസ് തീരുമാനിച്ചത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ ഫ്രിഡ്ജുകള്‍ നിരത്തിവച്ച് ലോറിയില്‍ കടത്തിയ മണല്‍ പിടികൂടാനായത്.
   ഇന്നലെ പുലര്‍ച്ചെ മാരുതി കാറില്‍ കടത്തുന്നതിനിടയില്‍ മണല്‍ പിടിച്ചതോടെ മണല്‍കടത്തിന് പുതുവഴികളുണ്ടെന്ന രഹസ്യാന്വേണ വിഭാഗത്തിന്റെ കണ്ടെത്തല്‍ യാഥാര്‍ഥ്യമാണെന്ന് ബോധ്യമായി.അതിനിടെ മഞ്ചേശ്വരത്തും വിദ്യാനഗറിലും മണല്‍വേട്ട വ്യാപകം.
വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ ചട്ടഞ്ചാല്‍, തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണ്ണാടകയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് അഞ്ച് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു. ലോറി ഡ്രൈവര്‍മാരായ തിരുവനന്തപുരം പാറശ്ശാലയിലെ ചന്ദ്രശേഖരന്‍ (40), മംഗല്‍പാടിയിലെ അബൂബക്കര്‍ ബഷീര്‍ (28), ബണ്ട്വാളിലെ അബ്ദുല്‍ ഖാദര്‍ (30), ഖാദര്‍ (34), ഉപ്പിനങ്ങാടിയിലെ അബ്ദുല്‍ നാസര്‍ (34) എന്നിവരെ അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം എസ്.ഐ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനക്കിടെ മൂന്ന് ലോറികളിലും രണ്ട് ടിപ്പര്‍ ലോറികളിലുമായി കടത്തുകയായിരുന്ന മണല്‍ പിടിച്ചു. മഞ്ചേശ്വരം, ഗിയര്‍കട്ട ഭാഗങ്ങളിലായിരുന്നു പരിശോധന.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  8 days ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  8 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  8 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  8 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  8 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  8 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  8 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  8 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago