മശാഇര്‍ മെട്രോ ട്രെയിന്‍ സര്‍വ്വീസ് പരീക്ഷണ ഓട്ടം ആരംഭിച്ചു: മൂന്നര ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകും
മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തുന്ന മശാഇര്‍ ട്രെയിന്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി. ദുല്‍ഹജ്ജ് എഴ് മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലായി മൂന്നര ലക്ഷം തീര്‍ത്ഥാടകര്‍ക്ക് സര്‍വ്വീസ് ലഭ്യമാകും. മെട്രോ ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാകാത്തവര്‍ക് അത്യാധുനിക ബസ്സ് സര്‍വ്വീസുകളും ലഭ്യമാണ്.ഹജ്ജിന് മുനോടിയായി അറ്റക്കുറ്റപണി പൂര്‍ത്തിയാക്കി മശാഇര്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് ദിനങ്ങളില്‍ പുണ്യ സ്ഥലങ്ങളായ മിന, മുസ്ദലിഫ , അറഫ എന്നിവയെ ബന്ധിപ്പിച്ചോടുന്ന ചെയിന്‍ സര്‍വീസുകകളാണ് മശാഇര്‍ മെട്രോയുടേത്. മെട്രോ നിര്‍മ്മിച്ച മക്ക മാസ്സ് റെയില്‍ ട്രാന്‍സിറ്റ് കമ്പനിക്ക് കീഴില്‍ ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് തന്നെയാണ് ആണ് ഇത്തവണ ഓപ്പറേഷന്‍ ചുമതല. വിദേശ ഹാജിമാരെക്കാളുപരി ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് മെട്രോ ട്രെയിനില്‍ മുന്‍ഗണ.
ഹജ്ജ് വേളയില്‍ ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുന്ന മിനമുസ്ദലിഅറഫ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ മശാഇര്‍ മെട്രോ ദിവസേന ആയിരത്തിലധികം സര്‍വീസുകളാണ് നടത്തുക. അന്‍പത് പേര്‍ക്ക് ഇരുന്നും മറ്റുള്ളവര്‍ നിന്നുമാണ് യാത്ര ചെയ്യേണ്ടത്. ഇരിപ്പിടങ്ങള്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരുക്കിയതാണ്. ഇരു ഭാഗത്തും എന്‍ജിനുകള്‍ ഘടിപ്പിച്ച ട്രെയിന്‍ ഇരു ഭാഗത്തേക്കും സര്‍വ്വീസ് നടത്തുമ്പോള്‍ അറഫക്കും മിനക്കും ഇടയിലെ യാത്ര സമയം പതിമൂന്ന് മിനുട്ടാക്കി ചുരുക്കും. സ്ഥലങ്ങളും ദിശകളും അറിയാനായി സ്‌ക്രീനുകള്‍ ഘടിപ്പിച്ചതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകും.
മശാഇര്‍ ട്രെയിന്‍ സര്‍വ്വീസിനോടനുബന്ധിച്ച് താല്‍കാലിക ജോലിക്കായി രാജ്യത്തിനകത്തെ ആളുകളെ കമ്പനി വിളിച്ചിട്ടുണ്ട്. 7000 താല്‍ക്കാലിക തസ്തികകളിലേക് വിദേശികള്‍ക്കും അപേക്ഷിക്കാനാകും. ക്രൗഡ് കണ്‍ട്രോള്‍ ഏജന്റ്, ഫ്‌ലാറ്റ് ഫോം ഏജന്റ്, പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോര്‍ ഏജന്റ്, തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ജോലി അവസരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."