HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും മലപ്പുറത്തും എന്‍.ഐ.എ റെയ്ഡ്
backup
November 21 2020 | 02:11 AM
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍.ഐ.എ റെയ്ഡ്. മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് ജില്ലയില്‍ മുക്കത്തുമായിരുന്നു പരിശോധന.
പ്രധാന പ്രതികളെന്ന് എന്‍.ഐ.എ ആരോപിക്കുന്ന അഞ്ചു പേരുടെ വീടുകളിലാണ് എന്‍.ഐ.എ സംഘം റെയ്ഡ് നടത്തിയത്. മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസറുദ്ദീന്‍ ഷാ, പി. റംസാന്, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി അറിയിച്ചു. കേസില്‍ ഇതുവരെ 21 പ്രതികളാണ് അറസ്റ്റിലായത്. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്കെത്തിയ 14.82 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."