HOME
DETAILS
MAL
പ്രകോപനപരമായ പ്രസംഗം: ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റില്‍
backup
September 23 2018 | 19:09 PM
കാസര്‍കോട്: സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍. മഞ്ജുനാഥ് ഉഡുപ്പയെയാണ് കര്‍ണാടക വിടഌപൊലിസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 9ന് ബണ്ട്വാള്‍ കടമ്പയില്വച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കടമ്പ ജുമാമസ്ജിദ് ഭാരവാഹികളാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പൊലിസ് കേസെടുത്തതോടെ ഒളിവില്‍പോയ മഞ്ജുനാഥ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം പൊലിസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."