HOME
DETAILS
MAL
സുഷമ സ്വരാജ് ഡല്‍ഹിലെ ഔദ്യോഗിക വസതി ഒഴിയുന്നു
backup
June 29 2019 | 08:06 AM
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഡല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതി ഒഴിയുകയാണെന്ന് ട്വിറ്ററില്‍ പങ്കുവച്ചു.
താന്‍ ഡല്‍ഹിയിലെ ഔദ്യോഗിക വസതി 8, ഒഴിയുകയാണെന്നും മുന്‍പുണ്ടായിരുന്ന അഡ്രസിലും ഫോണ്‍ നമ്പറിലും തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നുമാണ് അവര്‍ ട്വീറ്റ് ചെയ്തത്.
ഇത്തവണത്തെ നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചിരുന്നില്ല. വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബി.ജെ.പിയിലെ മുതിര്‍ന്ന രാഷ്ടീയ പ്രവര്‍ത്തകയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."