പകര്‍ച്ചപ്പനി ബാധിതര്‍ക്ക് പൂര്‍ണ സൗജന്യ ചികിത്സ നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ പകര്‍ച്ചപ്പനി രോഗികള്‍ക്ക് പ്രത്യേകിച്ച് ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വേര്‍തിരിവില്ലാതെ പരിശോധനകളും ചികിത്സയും പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. പകര്‍ച്ചപ്പനിക്കെതിരെ സാധ്യമായതെല്ലാം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വാര്‍ഡ് തലങ്ങളില്‍ ചെയ്തിട്ടുണ്ട്. കൊതുക് പെരുകുന്നത് തടയുന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, വര്‍ക്കല, ചിറയിന്‍കീഴ്, വിതുര-താലൂക്ക് ആശപുത്രികളില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ (ആര്‍.ജി.സി.ബി) സഹകരണത്തോടെ ഡെങ്കിപനി ഡയഗ്നോസ്റ്റിക് കൗണ്ടര്‍ ഉടന്‍ ആരംഭിക്കും. രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഇവിടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രക്തസാമ്പിള്‍ പരിശോധിച്ച് തല്‍സമയം രോഗനിര്‍ണയം നടത്താനുള്ള സാങ്കേതികവിദ്യ ഇവിടെയുണ്ടാകും. ഒ.പി പ്രവര്‍ത്തനമുള്ള മുഴുവന്‍ സമയവും പരിശോധനാ കൗണ്ടറും പ്രവര്‍ത്തിക്കും. പരിശോധന എ.പി.എല്‍, ബി.പി.എല്‍ ഭേദമില്ലാതെ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പകര്‍ച്ചപ്പനി ബാധിതര്‍ക്ക് രക്തത്തില്‍ ഗണ്യമായ അളവില്‍ പ്ലേറ്റ് ലെറ്റ് കുറയുന്നതിനാല്‍ അവര്‍ക്ക് പുറത്തുനിന്ന് രക്തം ആവശ്യമുണ്ട്. യുവജനസംഘടനകളും സന്നദ്ധ സംഘടനകളും റിസഡന്‍സ് അസോസിയേഷനുകളും കൂടാതെ ബഹുജനങ്ങളും രക്തം ദാനം ചെയ്യാന്‍ തയ്യാറാകണമെന്നും വി.കെ. മധു അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."