വിടവാങ്ങിയത് സമസ്തയെ സ്‌നേഹിച്ച പൊതുപ്രവര്‍ത്തകന്‍
പാറക്കടവ്: കഴിഞ്ഞ ദിവസം ചെക്യാട് പുളിയാവില്‍ അന്തരിച്ചത് സി.എച്ച് മൊയ്തു സമസ്തയെ അതിരറ്റം സ്‌നേഹിച്ച പൊതുപ്രവര്‍ത്തകന്‍. പ്രദേശത്തെ മത-സാമൂഹിക രംഗത്ത് നിറസാന്നിധ്യവും പരോപകാരിയുമായി മൊയ്തു ഹാജിയുടെ ആകസ്മിക വിയോഗം പ്രദേശത്തെ കണ്ണീരിലാഴ്ത്തി.
കഴിഞ്ഞ ദിവസം പുര്‍ച്ചേ പള്ളിയില്‍ നിന്ന് വീട്ടിലെത്തി നെഞ്ചുവേദനയെ തുടര്‍ന്ന് കല്ലാച്ചി വിംസ് ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ആരോടും സൗമ്യമായി പെരുമാറിയിരുന്ന ഇദ്ദേഹം മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസിലാക്കി പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്നത് കൊണ്ട് തന്നെ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
സമസ്തയേയും മുസിലിം ലീഗിനേയും തന്റെ പ്രദേശത്ത് വ്യാപിപ്പിക്കുന്നതില്‍ സജീവ പങ്കാളിയായ നേതാവായിരുന്നു ഇദ്ദേഹം . പുളിയാവ് പാറേമ്മല്‍ മഹല്ല് പ്രസിഡന്റായ ഇദ്ദേഹം പഞ്ചായത്ത് സുന്നി യുവജന സംഘത്തിന്റേയും മുസ്‌ലിം ലീഗ് കമ്മിറ്റിയുടേയും ഉപാധ്യക്ഷനായിരുന്നു.
മണ്ഡലം മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ , തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റി വൈസ് പ്രസിഡന്റ് , പുളിയാവ് ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് , ഓള്‍ ഇന്ത്യ ഇസ്‌ലാമിക് എഡുകേഷണല്‍ ട്രസ്റ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുകയായിരുന്നു.
മത-രാഷട്രീയ രംഗത്തെ പ്രമുഖര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തുകയും വസതി സന്ദര്‍ശിക്കുകയും ചെയ്തു. ഭാര്യ: റാബിയ മക്കള്‍: മുഹമ്മദ് , മുബാറക് , മുബശിറ , മുബീന , മുഹ്‌സിന മരുമക്കള്‍: നൗഫല്‍ എലാങ്കോട് , ഷൈനൂജ് ഓര്‍ക്കാട്ടേരി , സഹല സഹോദരങ്ങള്‍: സി.എച്ച് അബ്ദുല്ല ഹാജി , കുഞ്ഞാമി ഹജജുമ്മ , കുഞ്ഞിപ്പാത്തു ഹജജുമ്മ , ഖദീജ ഹജജുമ്മ , ബിയ്യാത്തു ഹജജുമ്മ , മറിയം ഹജജുമ്മ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."