HOME
DETAILS
MAL
സഊദിയിൽ പ്രതിദിന കൊവിഡ് ഏഴു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് 478 രോഗ മുക്തി, 221 വൈറസ് ബാധ, 16 മരണം
backup
November 21 2020 | 12:11 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 478 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16 രോഗികൾ മരണപ്പെടുകയും 221 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് രോഗ ബാധ ഏറ്റവും ഉയർന്നതിന് ശേഷം ആദ്യമായാണ് ഇത്ര കുറവ് പ്രതിദിന കുറവ് വൈറസ് ബാധ രേഖപ്പെടുത്തുന്നത്.
നിലവിൽ 6,391 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 796 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,761 ആയും വൈറസ് ബാധിതർ 354,034 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 478 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 342,882 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."