കൊയിലാണ്ടിയില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നു; വിഷപ്പുകയിലമര്ന്ന് നഗരം
കൊയിലാണ്ടി: മാലിന്യങ്ങള്‍ കത്തിക്കുന്നതിനെ തുടര്‍ന്ന് ഉയരുന്ന പുക നഗരത്തിന് ദുരിതമാകുന്നു. ടൗണില്‍ വിവിധയിടങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തുന്നത് പതിവു കാഴ്ചയാകുന്നു.
മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നഗരസഭ പ്രഖ്യാപിക്കുമ്പോഴാണ് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ നഗരസഭാ ജീവനക്കാര്‍ തന്നെ മാലിന്യങ്ങള്‍ കത്തിക്കുന്നത്. കത്തുന്ന മാലിന്യങ്ങളില്നിന്നുയരുന്ന പുക ശ്വസിച്ച് നഗരത്തിലൂടെ യാത്ര ചെയ്യാനാകാതെ ജനം പൊറുതിമുട്ടുകയാണ്.
എന്‍.എച്ചില് മീത്തലക്കണ്ടി പള്ളിക്ക് സമീപം കുന്നു കണക്കെ മാലിന്യങ്ങളാണ് നഗരസഭ കണ്ടിജന്‍സി ജീവനക്കാര്‍ തള്ളുന്നത്. കുറുവങ്ങാട്ടെ മാലിന്യ സംസ്കരണ പ്ലാന്റും നഗരത്തില്‍ തന്നെ സ്ഥാപിച്ച സംസ്കരണ പദ്ധതികളും നോക്കുകുത്തിയാക്കിയാണ് ജീവനക്കാര്‍ മാലിന്യങ്ങള്‍ക്ക് തീയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."