മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രാബല്യത്തില്‍; പിടികൂടുന്നവരെ നാട് കടത്തും
മക്ക: ഹജ്ജ് സീസണ് പ്രമാണിച്ച് മക്കയില്‍ പ്രവേശിക്കുന്നതില്‍ വിദേശികള്‍ക്കുള്ള വിലക്ക് പ്രാബല്യത്തില്‍. ഇതിനായി മക്ക പ്രവേശന കവാടത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചു.
മക്ക ഇഖാമയില്ലാത്തവരെയും പ്രത്യേക അനുമതി പത്രമില്ലാത്തവരെയും പ്രവേശന കവാടത്തില്‍ വച്ച് പിടികൂടുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കാറുകളും ബസുകളും ട്രെയിനുകളും അടക്കം മുഴുവന്‍ വാഹനങ്ങളിലും മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിലക്ക് ബാധകമാണ്. ഓഗസ്റ്റ് 11 വരെ വിലക്ക് പ്രാബല്യത്തിലുണ്ടാകും. വിലക്കുള്ള കാലത്ത് ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ ജവാസാത്ത് ഡയരക്ടറേറ്റില്നിന്ന് പ്രത്യേക അനുമതി പത്രം നേടിയിരിക്കണം. ജോലി ചെയ്യുന്ന സ്ഥാപനം മുഖേനയാണ് അനുമതി പത്രം നേടേണ്ടത്. ഇതിനകം എത്തിയവരെ അധികൃതര്‍ തിരിച്ചയച്ചു. പരിശോധന കര്‍ശനമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."