യു.ഡി.എഫ് നേതാക്കള്‍ക്കെതിരേയുള്ളത് പ്രതികാര നടപടി: മുല്ലപ്പള്ളി
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍മന്ത്രിമാരായ കെ. ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയത് പ്രതികാര നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ബാര്‍ കോഴക്കേസില്‍ ആരോപണമുയര്‍ന്ന എല്ലാവര്‍ക്കുമെതിരേ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു.ജോസ് കെ. മാണിക്കെതിരേയുള്ള ബാര്‍ കോഴ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കുമോ എന്ന് മുല്ലപ്പള്ളി വെല്ലുവിളിച്ചു. അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് ഏത് നിമിഷവും ജയിലില്‍ പോകാം എന്ന അവസ്ഥയില്‍ സമനില തെറ്റിയെന്നും അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ മുന്‍ ഐ.എ.എസുകാരന് വഴി മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി വാങ്ങി എന്ന വാര്‍ത്തയില്‍ മുഖ്യമന്ത്രി അന്വേഷണം നടത്തുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."