ലക്ഷം വനം ഒരുക്കുമെന്ന് സംവിധായകന്‍ ജയരാജ്
തിരുവനന്തപുരം: സംസ്ഥാനത്താകെ ഒരു ലക്ഷം ചെറുവനങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ചലച്ചിത്ര സംവിധായകന്‍ ജയരാജ്. സ്വന്തം പേരിലുള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമായിരിക്കും വനങ്ങള്‍ നട്ടുവളര്‍ത്തുകയെന്ന് ജയരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫൗണ്ടേഷനു കീഴിലുള്ള ബേര്‍ഡ്‌സ് ക്ലബ് ഇന്റര്‍നാഷനലാണ് ഇതിനുള്ള പദ്ധതി തയാറാക്കിയത്. ഇതിനായി സ്‌കൂള്‍-സര്‍വകലാശാലാ വിദ്യാര്‍ഥികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായം തേടും.
പദ്ധതിയുടെ ഭാഗമായി പക്ഷിനിരീക്ഷണ പരിപാടികള്‍, പ്രകൃതി സംബന്ധമായ ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. നാലു ഘട്ടങ്ങളിലായി ജില്ലാ, സംസ്ഥാന, ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ക്ലബ്ബുകളും രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ ഭാരവാഹികളായ അഡ്വ. കെ. ബാലചന്ദ്രന്‍, പ്രൊഫ. എത്സമ്മ ജോസ് അറയ്ക്കല്‍, പ്രൊഫ. ആമിന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."