HOME
DETAILS
MAL
ഫിഫ അണ്ടര്‍ 20 ലോകകപ്പ് അര്‍ജന്റീന, ജര്‍മനി ടീമുകള്‍ക്ക് തോല്‍വി
backup
May 21 2017 | 01:05 AM
സിയൂള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പിലെ ആദ്യ പോരാട്ടങ്ങളില്‍ കരുത്തരായ ജര്‍മനി, അര്‍ജന്റീന ടീമുകള്‍ക്ക് തോല്‍വി. ജര്‍മനിയെ 2-0ത്തിന് വെനസ്വല വീഴ്ത്തിയപ്പോള്‍ അര്‍ജന്റീനയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ വാന്വട്ടിനെ 3-2ന് വീഴ്ത്തി മെക്‌സിക്കോ ആദ്യ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി. ആതിഥേയരായ ദക്ഷിണ കൊറിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗ്വിനിയയെ പരാജയപ്പെടുത്തി. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ടര്‍ 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഒരു മത്സരം വിജയിക്കുന്നത്.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ സാംബിയ- പോര്‍ച്ചുഗലുമായും ഇറാന്‍- കോസ്റ്റ റിക്കയുമായും ദക്ഷിണാഫ്രിക്ക- ജപ്പാനുമായും ഇറ്റലി- ഉറുഗ്വെയുമായും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."