HOME
DETAILS

കൊയ്ത്ത് യന്ത്രവാടക ക്രമീകരണമില്ല; സര്‍ക്കാര്‍ നെല്ലെടുക്കുന്നുമില്ല

  
backup
September 24 2018 | 06:09 AM

%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

നെന്മാറ: നെന്മാറ, അയിലൂര്‍, കയ്പ്പഞ്ചേരി പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങിയെങ്കിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങാനാകാത്തത് കര്‍ഷകരെ വലച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നും വന്നെത്തിയ കൊയ്ത്തുത്തു യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടക്കുന്നുണ്ടെങ്കിലും നാമമാത്ര കര്‍ഷകര്‍ ആളുകളെകൊണ്ടും കൊയ്ത്തു നടത്തുന്നുണ്ട്. കൊയ്ത്ത് യന്ത്രങ്ങളുടെ വാടകയില്‍ ഏകീകരണമില്ലെന്ന പരാതിയും കര്‍ഷകര്‍ക്കിടയിലുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചായത്ത് തലത്തിലുള്ള കര്‍ഷകര്‍ ഒത്തുകൂടി കൊയത്തുയന്ത്രങ്ങളുടെ പലതരം വാടക വാങ്ങുന്ന രീതി മാറ്റി ഏകീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ചെളിയില്‍ ഇറങ്ങുന്ന ചെയിന്‍ ഘടിപ്പിച്ച കൊയ്ത്ത് യന്ത്രത്തിന് 2000 രൂപയും ടയറുള്ള കൊയത്തുയന്ത്രത്തിന് 1600 രൂപയുമാണ് വാങ്ങുന്നത്. ഇതിനു പിന്നില്‍ ഏജന്റുമാരുടെ കളികളാണെനും കര്‍ഷകര്‍ പറയുന്നു.

ചെറിയതോതില്‍ പാടശേഖരങ്ങളില്‍ വെള്ളമുള്ളതിനാല്‍ ചെയിന്‍ ഘടിപ്പിച്ച കൊയ്ത്ത് യന്ത്രമാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ നെല്ലുസംഭരണം വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നേവരെ സംഭരണത്തെ സംബന്ധിച്ച് വ്യക്തതയില്ല. കൊയ്ത നെല്ല് കളപ്പുരകളില്‍ ശേഖരിച്ചെങ്കിലും സ്വകാര്യമില്ലുകാര്‍ക്ക് നെല്ലളക്കുന്നതിനും കര്‍ഷകര്‍ തയാറാകുകയാണ്. ചെറുകിട കര്‍ഷകര്‍ക്ക് നെല്ല് സൂക്ഷിക്കാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ അവസരം സ്വകാര്യമില്ലുകാര്‍ മുതലെടുക്കുന്നു.

സിവില്‍ സപ്ലൈസ് നെല്ലളക്കുന്നതിന്റെതായ യോഗം എറണാകുളത്ത് കൂടണമെന്നും പിന്നീട് തീരുമാനമായില്ലെന്നതുമായ അറിവ് കര്‍ഷകരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.കനത്ത മഴയില്‍ വിള വെള്ളത്തിനടിയിലായതിനാല്‍ നെല്ലിന്റെ ഗുണനിലവാരം കുറവാണെന്നു പറഞ്ഞ് വില കുറച്ചെടുക്കാനുള്ള തന്ത്രവും സ്വകാര്യ മില്ലുകാര്‍ നടത്തുന്നുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. ഉണക്കുഭീഷണിയെ തുടര്‍ന്ന് ജലസേചന സൗകര്യമൊരുക്കിയതിനും മറ്റുമായ ചെലവ് വിളയില്‍ തിരിച്ചുപിടിക്കാമെന്നു കരുതിയ കര്‍ഷകര്‍ വിലക്കുറവില്‍ സ്വകാര്യമില്ലുകാര്‍ക്ക് നെല്ലളക്കേണ്ട സാഹചര്യത്തിലാണ്.നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി നെല്ലുസംഭരണം വേഗത്തിലും സുഖമവുമാക്കാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യം കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  26 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  31 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  44 minutes ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago