നിയമവിധേയമായിട്ടാണ് പയ്യന്നൂരില്‍ പ്രസംഗിച്ചതെന്ന് കോടിയേരി
കൊച്ചി: തീര്‍ത്തും നിയമവിധേയമാണ് പയ്യന്നൂരില്‍ പ്രസംഗിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സ്വയരക്ഷയ്ക്ക്വേണ്ടിയുള്ള ചെറുത്തുനില്‍പ്പ് നിയമവിധേയമാണ്. ഇതുസംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ. അതു നേരിടാന്‍ തയാറാണ്. ജയിലില്‍ പോകാനും മടിയില്ല. ആരെയും അങ്ങോട്ടു കടന്നാക്രമിക്കാന്‍ പാടില്ലെന്നാണ് സി.പി.എം നിര്‍ദേശം നല്‍കിയിട്ടുള്ളത്. പയ്യന്നൂരില്‍ സമാധാനം പുലര്‍ത്തണമെന്നാണ് താന്‍ പറഞ്ഞത്. പ്രസംഗത്തിനു ശേഷം അവിടെ ഒരു അനിഷ്ടസംഭവം പോലും ഉണ്ടാകാത്തത് അതിന്റെ ദൃഷ്ടാന്തം തന്നെയാണ്. എല്‍.ഡി.എഫ് അധികാരത്തിലേറിയശേഷം അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എന്നിട്ടും സി.പി.എം ആക്രമണം നടത്തുന്നുവെന്ന പ്രചാരണം വിലപ്പോകില്ല. സമാധാനത്തിനുള്ള സി.പി.എം ശ്രമത്തെ ദൗര്‍ബല്യമായി കണ്ട് മുതലെടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."