HOME
DETAILS
MAL
പൂജാകര്‍മങ്ങളുടെ മറവിലെ ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു
backup
May 21 2017 | 02:05 AM
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂജാകര്‍മങ്ങളുടെ ഭാഗമായി നടക്കുന്ന ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു.
ലൈംഗിക ചൂഷണത്തിനു വിധേയയായ യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി.മോഹന്‍ദാസിന്റെ നടപടി.
ഡി.ജി.പിയും ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂണില്‍ തിരുവനന്തപുരത്ത് നടക്കുന്ന ക്യാംപില്‍ കേസ് പരിഗണിക്കും. ആശുപത്രിയില്‍ കഴിയുന്ന ശ്രീഹരിക്കെതിരേ പ്രത്യേക പൊലിസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ആരോഗ്യ നിയമ സംരക്ഷണ പ്രതികരണവേദി ചെയര്മാന് പി.കെ രാജു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."