എസ് ഐ സി ജിദ്ദ സൂഖുൽ ഗുറാബ് പുതിയ കമ്മിറ്റി നിലവിൽ വന്നു
ജിദ്ദ: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സൂഖുൽ ഗുറാബ് പുതിയ കമ്മിറ്റി നിലവിൽ വന്നു. ശറഫിയ്യ ഗ്രീൻലാൻറ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചെയർമാൻ അബ്ദുറഹിമാൻ ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് അൻവർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. നൗഷാദ് അൻവരി സംഘടനയുടെ മഹത്വം വിശദീകരിച്ചു. ജനറൽ സെകട്ടറി അക്ബർ മോങ്ങം പ്രവർത്തന റിപ്പോർട്ടും കണക്കാവതരണവും നടത്തുകയും സലീം പാലോളി അവലോകനവും നടത്തി. സെൻട്രൽ കമ്മിറ്റി ജന.സെക്രട്ടറി ദിൽഷാദ് റിട്ടേണിംഗ് ഓഫീസറായിരുന്നു.
സയ്യിദ് ഉബൈദ് തങ്ങൾ, ഷഫീഖ് വാഫി, മജീദ് ഫൈസി, സക്കീർ മണ്ണാർമല, ലത്തീഫ് മുസ്‌ലിയാരങ്ങാടി ആശംസകളർപ്പിച്ചു. നാഷണൽ കമ്മിറ്റി അംഗം അബ്ദുറഹിമാൻ ദാരിമി ആലമ്പാടി പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. ട്രഷറർ അയ്യൂബ് ദാരിമി സ്വാഗതവും സെൻട്രൽ കമ്മിറ്റി മുനീർ മണലായ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ചെയർമാൻ: അയ്യൂബ് ദാരിമി, വൈസ്.ചെയർമാൻ: നൗഷാദ് അലനല്ലൂർ, പ്രസിഡൻറ്: നജീബ് കട്ടുപ്പാറ, വൈസ്.പ്രസിഡൻറ്: അബ്ദുറഹിമാൻ ഫൈസി, ബഷീർ ദാരിമി, ജന:സെക്രട്ടറി: അക്ബർ മോങ്ങം, വർക്കിംഗ് സെക്രട്ടറി: ശിഹാബ് പന്തല്ലൂർ, ഓർഗനൈസിംഗ് സെക്രട്ടറി: ജാബിർ ആഞ്ഞിലങ്ങാടി, സെക്രട്ടറിമാർ: മുനീർ മണലായ, നൗഷാദ് കെ സി, ട്രഷറർ: സജീർ മണലായ, ദഅവ ചെയർമാൻ: മജീദ് ഫൈസി, കൺവീനർ: റഫീഖ് കട്ടുപ്പാറ, വിഖായ ചെയർമാൻ: മുനവ്വറലി, കൺവീനർ: നാസർ യു പി, റിലീഫ് ചെയർമാൻ: ചെയർമാൻ: കരീം നീലാഞ്ചേരി, കൺവീനർ: സക്കീർ മണ്ണാർമല, സർഗലയം ചെയർമാൻ: ബഷീർ ദാരിമി, കൺവീനർ: അബ്ദുറഹിമാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."