HOME
DETAILS
MAL
അഭിമന്യു വധക്കേസ്; രണ്ടാം പ്രതി റിമാന്‍ഡില്‍
backup
September 24 2018 | 19:09 PM
കൊച്ചി: അഭിമന്യു വധക്കേസിലെ രണ്ടാം പ്രതി ആരിഫ് ബിന്‍ സലീമിനെ എറണാകുളം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ആലുവ ചുണങ്ങും വേലി സ്വദേശിയായ ആരിഫ് ബിന്‍ സലീമിനെ കണ്ടെത്താന്‍ അന്വേഷണസംഘം തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റിനു ശേഷം കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി. അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ പൊലിസിനു ലഭിച്ചു.
ആരിഫ് ബിന്‍ സലീമിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങളോടെ അന്വേഷണ സംഘത്തിന് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."